അബഹ - രിജാൽ അൽമഇൽ അൽഹുബൈൽ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചു വിദ്യാർഥികൾ മരണപ്പെടുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇന്റർമീഡിയറ്റ്, സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച കാറുകളാണ് അപകടത്തിൽ പെട്ടത്. മരണപ്പെട്ടവരിൽ രണ്ടു പേർ സഹോദരങ്ങളാണ്. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ അൽദർബ് ജനറൽ ആശുപത്രിയിലേക്ക് നീക്കിയതായി അസീർ പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് മുഹമ്മദ് അൽശഹ്‌രി പറഞ്ഞു.