Sorry, you need to enable JavaScript to visit this website.

പൊതുമേഖലാ കമ്പനികൾ സ്വകാര്യവൽക്കരിക്കും

റിയാദ് - അടുത്ത കൊല്ലം പത്തൊമ്പതു പൊതുമേഖലാ കമ്പനികളും സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കുമെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽതുവൈജിരി പറഞ്ഞു. 
അടുത്ത വർഷം ആദ്യപാദത്തിൽ ഏഴു പൊതുമേഖലാ കമ്പനികൾ സ്വകാര്യവൽക്കരിക്കും. 
സ്വകാര്യവൽക്കരിക്കാൻ ഉദ്ദേശിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യവൽക്കരണത്തിനുള്ള സുസജ്ജത, സ്വകാര്യവൽക്കരണ നിയമം നിർമിക്കൽ, സ്വകാര്യവൽക്കരണത്തിന് അനുയോജ്യമായ പരിസ്ഥിതി ഒരുക്കൽ, സ്വകാര്യവൽക്കരണത്തിന് നിക്ഷേപകരിൽനിന്നുള്ള സ്വീകാര്യത എന്നിവയുമായി ബന്ധപ്പെട്ടാണ് സ്വകാര്യവൽക്കരണ ശ്രമങ്ങൾ മന്ദഗതിയിലാകുന്നത്. 
സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ചില രാജ്യങ്ങളുമായി പങ്കാളിത്ത കരാറുകൾ ഒപ്പുവെക്കുന്നതിനും ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നതിനും സൗദി അറേബ്യ ആഗ്രഹിക്കുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങളുമായി രാജ്യം മുന്നോട്ടുപോവുകയാണ്. സാമ്പത്തിക പരിഷ്‌കരങ്ങൾ സൗദി പൗരന്മാരിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സബ്‌സിഡി ഇനത്തിലുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഏതു പരിവർത്തനങ്ങളുമായും മാറ്റങ്ങളുമായും ഒത്തുപോകുന്നതിനുള്ള സാഹചര്യങ്ങൾ സൗദി അറേബ്യയുടെ പക്കലുണ്ട്. വ്യത്യസ്ത മേഖലകളിൽ നിലവിലുള്ള സ്ഥിതിഗതികളിൽ രാജ്യം സംതൃപ്തമാണ്. 
സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് സഹായകമാകുന്നതിന് സുതാര്യതയും മത്സരക്ഷമതയും ശക്തിപ്പെടുത്തുന്നതിന് രാജ്യം വലിയ ശ്രദ്ധ നൽകുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കിയ വകയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്നതിനുള്ള വിഹിതം കൃത്യസമയത്ത് തീർത്തു നൽകുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണ്. പദ്ധതികൾ നടപ്പാക്കിയ വകയിൽ സ്വകാര്യ മേഖലക്ക് നൽകുന്നതിനുള്ള വിഹിതത്തിന്റെ 97 ശതമാനവും തീർത്തു നൽകിയിട്ടുണ്ട്. പദ്ധതികൾ നടപ്പാക്കിയ വകയിലുള്ള വിഹിതം ലഭിക്കാത്ത ചില കേസുകളുണ്ട്. ഈ സ്ഥാപനങ്ങളുടെ വിഹിതം തീർക്കുന്നതിന് പ്രതിബന്ധമായ ചില പ്രശ്‌നങ്ങളുണ്ടാകും. അവ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഹമ്മദ് അൽതുവൈജിരി പറഞ്ഞു. 

 

Latest News