അബഹ - അസീറിലെ ഇൻസ്റ്റിറ്റിയൂട്ടിൽനിന്ന് മുസ്‌ലിം ബ്രദർഹുഡ് നേതാക്കളുടെ ഇരുപതിലേറെ കൃതികൾ അധികൃതർ പിൻവലിച്ചു. യൂസുഫ് അൽഖറദാവി, സയ്യിദ് ഖുതുബ് എന്നിവർ അടക്കമുള്ള ബ്രദർഹുഡ് നേതാക്കളുടെ കൃതികളാണ് പിൻവലിച്ചത്. ഇവ ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ പ്രത്യേക വിഭാഗത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. അതേസമയം, ഹസനുൽബന്നയുടെ കൃതി അസീറിലെ പബ്ലിക് ലൈബ്രറിയിൽ ഇപ്പോഴുമുണ്ട്.
മുസ്‌ലിം ബ്രദർഹുഡ് ഇസ്‌ലാമിന്റെ ചിത്രം വികൃതമാക്കിയതായി ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡയറക്ടറും ഉന്നത പണ്ഡിതസഭാംഗവുമായ ഡോ. സുലൈമാൻ അബൽഖൈൽ അടുത്തിടെ പ്രസ്താവിച്ചിരുന്നു.