Sorry, you need to enable JavaScript to visit this website.

നോട്ട് നിരോധ  കാലയളവിൽ ക്യൂവിൽനിന്ന്  മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം 

തിരുവനന്തപുരം- നോട്ട് നിരോധന കാലയാളവിൽ ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുമ്പിൽ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാൻ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി എ.ടി.എമ്മിനു മുന്നിലും ക്യൂ നിൽക്കുന്നതിനിടെ മരിച്ച നാലു പേരുടെ കുടുംബങ്ങൾക്ക് സഹായം ലഭിക്കും. 
സി ചന്ദ്രശേഖരൻ (68, കൊല്ലം), കാർത്തികേയൻ (75, ആലപ്പുഴ), പി. പി. പരീത് (തിരൂർ മലപ്പുറം), കെ.കെ. ഉണ്ണി (48, കെ.എസ്.ഇ.ബി, കണ്ണൂർ) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്തെ ആശുപത്രികൾ, ലാബുകൾ, സ്‌കാനിംഗ് സെൻററുകൾ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (റജിസ്‌ട്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു.
ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൊച്ചി റീജണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ 11 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി നൽകി. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുളള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പുതുക്കിയ ഭരണാനുമതി നൽകാൻ തീരുമാനിച്ചു. 2577 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.  കേരള ഹൈക്കോടതിയിൽ കോർട്ട് മാനേജർമാരുടെ രണ്ടു തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
കേരള ഹൈക്കോടതിയിൽ വിജിലൻസ് കേസുകൾ നടത്തുന്നതിനു മാത്രമായി ഒരു സ്‌പെഷ്യൽ ഗവ. പ്ലീഡർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇപ്പോൾ അവധിയിലുളള ഇ. രതീശനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.അവധിയിലുളള വയനാട് കലക്ടർ തിരുമേനിയെ ഗ്രാമവികസന കമ്മീഷണറായി നിയമിക്കാൻ തീരുമാനിച്ചു. 
വയനാട് കലക്ടറുടെ ചുമതല തൽക്കാലം എ.ഡി.എമ്മിന് നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Latest News