മക്ക - അടുത്ത ഹജിന് ഇറാനിൽ നിന്നുള്ള തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള കരാർ ഇറാൻ ഹജ് കാര്യ വകുപ്പും സൗദി ഹജ്, ഉംറ മന്ത്രാലയവും ഒപ്പുവെച്ചു. മക്കയിൽ ഹജ്, ഉംറ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻ താഹിർ ബിൻതനും ഇറാൻ ഹജ് വകുപ്പ് മേധാവി ഡോ. അലി രിദ റശീദിയാനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്തും ഹജ്, ഉംറ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഹജുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.