Sorry, you need to enable JavaScript to visit this website.

മായം കലര്‍ന്ന 74 ബ്രാന്‍ഡ്  വെളിച്ചെണ്ണയ്ക്ക് നിരോധനം: ഇവയാണ് അവ

തിരുവനന്തപുരം: സംസ്ഥാനത്ത് 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം. ഈ വെളിച്ചെണ്ണകളില്‍ മായം കലര്‍ന്നിട്ടുണ്ട് എന്ന് പരിശോധനകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ വിപണികളില്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്തുമസ്-പുതുവത്സരം എന്നീ ആഘോഷങ്ങള്‍ അടുത്ത് വരുന്ന വേളയില്‍ മുന്‍കരുതലെന്നോണം ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന വെളിച്ചെണ്ണ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിംഗ് ആണ് വെളിച്ചെണ്ണകള്‍ നിരോധിച്ച് കൊണ്ടുളള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിരോധിച്ച ബ്രാന്‍ഡുകളില്‍ ഉള്‍പ്പെട്ട വെളിച്ചെണ്ണ സംഭരിക്കുന്നതും വിതരണം നടത്തുന്നതും വില്‍ക്കുന്നതും ഇനി കുറ്റകരമാണ്. നേരത്തെയും നിരവധി വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ വകുപ്പ് നിരോധിച്ചിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് നിരോധിച്ചത്. ജൂണില്‍ മറ്റ് 51ഓളം വെളിച്ചെണ്ണ ബ്രാന്‍ഡുകളും മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. ഇത് കൂടാതെയാണ് 74 ബ്രാന്‍ഡുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

എസ്.ടി.എസ്. കേര പ്രീമിയം ഗോൾഡ് കോക്കനട്ട് ഓയിൽ
എസ്.ടി.എസ്. കേര 3 ഇൻ 1
എസ്.ടി.എസ്. പരിമിത്രം
കേര െ്രെഗസ് ഡബിൾ ഫിൽറ്റേർഡ് കോക്കനട്ട് ഓയിൽ
കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ
ബ്രില്യന്റ് ഗ്രേഡ് ഒൺ അഗ്മാർക്ക് കോക്കനട്ട് ഓയിൽ
കെ.എസ്. കേര സുഗന്ധി പ്യൂർ കോക്കനട്ട് ഓയിൽ
കേര പ്രൗഡി കോക്കനട്ട് ഓയിൽ
കേര പ്രിയം കോക്കനട്ട് ഓയിൽ
ഗോൾഡൻ ഡ്രോപ്‌സ് കോക്കനട്ട് ഓയിൽ
കൈരളി ഡ്രോപ്‌സ് ലൈവ് ഹെൽത്തി ആന്റ് വൈസ് പ്യുർ കോക്കനട്ട് ഓയിൽ
കേരള കുക്ക് കോക്കനട്ട് ഓയിൽ
കേര ഹിര കോക്കനട്ട് ഓയിൽ
കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂർ കോക്കനട്ട് ഓയിൽ
കേര സ്വാദിഷ് 100% പ്യൂർ & നാച്വറൽ കോക്കനട്ട് ഓയിൽ
കിച്ചൺ ടേസ്റ്റി കോക്കനട്ട് ഓയിൽ
കേര സുലഭ കോക്കനട്ട് ഓയിൽ
കേര ഫാം കോക്കനട്ട് ഓയിൽ
കേര ഫ്‌ളോ കോക്കനട്ട് ഓയിൽ
കൽപ കേരളം കോക്കനട്ട് ഓയിൽ
കേരനാട്
കേര ശബരി
കോക്കോബാർ കോക്കനട്ട് ഓയിൽ
എൻഎംഎസ് കോക്കോബാർ
സിൽവർ ഫ്‌ളോ കോക്കനട്ട്
കേര സ്‌പൈസ് കോക്കനട്ട് ഓയിൽ
വി.എം.ടി. കോക്കനട്ട് ഓയിൽ
കേര ക്ലിയർ കോക്കനട്ട് ഓയിൽ
മലബാർ റിച്ച് കോക്കനട്ട് ഓയിൽ
എസ്.ജി.എസ്. കേര
എസ്.ജി.എസ്. കേര സൗഭാഗ്യ
കേര പ്രൗഡ് കോക്കനട്ട് ഓയിൽ
കേര ക്യൂൺ
കേര ഭാരത്
കേര ക്ലാസിക് അഗ്മാർക്ക്
എവർഗ്രീൻ കോക്കനട്ട് ഓയിൽ
കോക്കോ ഗ്രീൻ
കേര പ്രീതി
ന്യൂ എവർഗ്രീൻ കോക്കനട്ട് ഓയിൽ
കേര ശുദ്ധം
കൗള പ്യൂർ കോക്കനട്ട് ഓയിൽ
പരിമളം
ധനു ഓയിൽസ്
ധനു അഗ്മാർക്ക്
ഫ്രഷസ് പ്യൂർ
കേര നട്ട്‌സ്
കേര ഫ്രഷ് കോക്കനട്ട് ഓയിൽ
അമൃതശ്രീ
ആർ.എം.എസ്. സംസ്‌കൃതി
ബ്രിൽ കോക്കനട്ട് ഓയിൽ
കേരള ബീ & ബീ
കേര തൃപ്തി
കൺഫോമ്ഡ് ഗ്ലോബൽ ക്വാളിറ്റി കോകോ അസറ്റ്
കേര കിംഗ്
എബിസി ഗോൾഡ്
കെ.പി. പ്രീമിയം
ന്യൂ കേരള ഡ്രോപ്
കേര മലബാർ
ആവണി വെളിച്ചെണ്ണ
എസ്.എഫ്.പി. കോക്കനട്ട് ഓയിൽ
ഗോൾഡൻ ലൈവ് ഹെൽത്തി
എ.ഡി.എം. പ്രീമിയം
എസിറ്റി മലബാർ നാടൻ
കേര സമൃദ്ധി
കേര ഹെൽത്തി ഡബിൾ ഫിൽട്ടർ
ലൈഫ് കുറ്റിയാടി
ഫേമസ് കുറ്റിയാടി
ഗ്രീൻ മൗണ്ടൻ
കേരള സ്മാർട്ട്
കേര കിംഗ്
സുപ്രീംസ് സൂര്യ
സ്‌പെഷ്യൽ ഈസി കുക്ക്
കേര ലാൻറ്‌
 

Latest News