Sorry, you need to enable JavaScript to visit this website.

വിദേശികൾക്ക് ഇ-വിസ അനുവദിക്കും

റിയാദ് - സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ഇ-വിസ അനുവദിക്കുമെന്ന് സൂചന. ശനിയാഴ്ച അവസാനിച്ച ദിർഇയ്യ ഫോർമുല ഇ-പ്രിക്‌സ് മത്സരം വീക്ഷിക്കാൻ വിദേശികൾക്ക് ഇ-വിസ അനുവദിച്ചിരുന്നു. 80 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം പേർ ഇ-വിസ പ്രയോജനപ്പെടുത്തി ദിർഇയ്യ ഫോർമുല ഇ-പ്രിക്‌സ് മത്സരം വീക്ഷിക്കാനെത്തി. അവസരം പ്രയോജനപ്പെടുത്തി പൈതൃകകേന്ദ്രങ്ങളും മരുഭൂമിയും ഇവർ സന്ദർശിച്ചു. 
വിസിറ്റ് വിസ ലഭിക്കൽ ഏറ്റവും ദുഷ്‌കരമായ രാജ്യങ്ങളിൽ ഒന്നായ സൗദി അറേബ്യ വൈകാതെ വിദേശ സന്ദർശകർക്ക് ഇ-വിസകൾ അനുവദിച്ചു തുടങ്ങും. ഇ-വിസ അനുവദിക്കുന്ന രാജ്യക്കാരുടെ പട്ടികക്ക് അന്തിമ രൂപം നൽകിയിട്ടില്ല. എന്നാൽ അമേരിക്ക, ഷെൻഗൻ മേഖലാ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ബ്രൂണൈ, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ എന്നീ രാജ്യക്കാർക്ക് ഇ-വിസ അനുവദിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ രാജ്യക്കാരെ ഈ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്.
 

Latest News