ജിദ്ദ- സൗദി ടെലിക്കോം ഓഫീസുകള്‍ ബുധനാഴ്ച പൂര്‍ണമായും അടച്ചിടും. ഓഫീസുകള്‍ കുറയ്ക്കുന്നതിനു മുന്നോടിയായി സേവനങ്ങള്‍ക്ക് എസ്.ടി.സിയുടെ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ പ്രേരിപ്പിക്കാനാണ് ഒരു ദിവസം ബ്രാഞ്ചുകള്‍ അടച്ചിടുന്നത്. മൈ എസ്.ടി.സി ആപ്ലിക്കേഷന്‍, മൈഎസ്.ട.ി.സി ഷോപ്പ് (സെല്‍ഫ് സര്‍വീസ് മെഷീന്‍) എന്നിവക്കുപുറമെ 900 ലേക്ക് ഇന്ററാക്ടീവ് എസ്.എം.എസ് അയച്ച് സേവനങ്ങള്‍ ഉപയോഗപ്പെടുത്താനണ് എസ്.ടി.സി ആവശ്യപ്പെടുന്നത്.
സിം കാര്‍ഡുകള്‍ ഓര്‍ഡര്‍ ചെയ്താല്‍ വീട്ടുപടിക്കല്‍ എത്തിക്കും. മൈ എസ്.ടി.സി ആപ്പ് വഴി പുതിയതിനോ ബദല്‍ സിംകാര്‍ഡിനോ അപേക്ഷിക്കാം. ബില്ലുകള്‍ പരിശോധിക്കാനും പുതിയ സേവനങ്ങള്‍ക്ക് വരി ചേരാനും ഈ സര്‍വീസ് ഉപയോഗിക്കാം.
ബ്രാഞ്ചുകള്‍ സന്ദര്‍ശിച്ച് നടത്തുന്ന എല്ലാ ഇടപാടുകളും മൈഎസ്.ടി.സി ഷോപ്പ് വഴി നടത്താം. 200 കേന്ദ്രങ്ങളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത്തരം സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സേവനം സംബന്ധിച്ച ഏതു സംശയത്തിനും 900-ല്‍നിന്ന് മറുപടി ലഭിക്കും.