കോട്ടയം- ഇസ്ലാം സ്വീകരിച്ച് ഷെഫിന്‍ ജഹാനെ വിവാഹം ചെയ്ത ഹാദിയയുടെ അച്ഛന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മതംമാറിയതിനെ തുടര്‍ന്ന് ഹാദിയയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിച്ച അശോകനു പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് ആരോപണം ഉണ്ടായിരുന്നു.
വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ വെച്ചാണ് അശോകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ അശോകന് അംഗത്വം നല്‍കി. താന്‍ അവിശ്വാസിയാണെന്നും കമ്യൂണിസ്റ്റ്കാരനാണെന്നും അശോകന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.