കാസര്‍കോട്- ഹിന്ദുക്കളുടെ ഐക്യം ലക്ഷ്യമിട്ട് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ഹിന്ദു സമാജോത്സവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തില്ല. യോഗി ആദിത്യനാഥ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രിയുടെ പരിപാടിയുള്ളതിനാല്‍ അദ്ദേഹം എത്തിയില്ല.
ഹിന്ദു സമാജോത്സവത്തില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിലും വലിയ കുറവുണ്ടായി. അരലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. എന്നാല്‍ അയ്യായിരത്തോളം പേര്‍ മാത്രമാണ് എത്തിയത്.
മുസ്്‌ലിംകളോടൊപ്പം ചേര്‍ന്ന് ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാനാണ് കമ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് ആര്‍.എസ്.എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ നന്ദകുമാര്‍ ആരോപിച്ചു. വനിതാ മതിലില്‍ പങ്കെടുക്കുന്നത് മഹാപാപമെന്ന് ആര്‍.എസ്.എസ് നേതാവ് ജെ.നന്ദകുമാര്‍ പറഞ്ഞു. കാസര്‍ഗോഡ് ജില്ലാ ഹിന്ദു സമാജോത്സവ സമിതിയാണ് സമ്മേളനം സംഘടിപ്പിച്ചത്.