റിയാദ്- എറണാകുളം വടക്കൻ പറവൂർ മഞ്ഞാലി സ്വദേശി ചീനംകോട് ബഷീർ (58) നിര്യാതനായി. ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശുമേസി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എക്‌സിറ്റ് 16 മെഡിക്കൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: അമീറ. മക്കൾ: അസീബ്, അർശദ്, റിഹാന, റിഫാന. സഹോദരങ്ങൾ: ഫൈസൽ, നാസർ (റിയാദ്), അൻവർ (നജ്‌റാൻ). മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിന് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിംഗ് നേതാക്കളായ സിദ്ദീഖ് തൂവ്വൂർ, റഫീഖ് മഞ്ചേരി രംഗത്തുണ്ട്.