Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നമസ്‌കാരത്തിനിടെ ഇമാം  കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേരി- പള്ളി ഇമാം നമസ്‌കാരത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കരിക്കാട് മരത്താണി ഉള്ളാട്ടിൽ അബൂബക്കർ മുസ്‌ലിയാർ (68) ആണ് മരിച്ചത്. ഇന്നലെ കാരക്കുന്ന്-ആമയൂർ റോഡിലെ നമസ്‌കാര പള്ളിയിൽ ളുഹ്ർ നമസ്‌കാരത്തിന് നേതൃത്വം നൽകവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുഖിയ. മക്കൾ: ഷെരീഫ്, ഷെരീഫ, റഹ്മത്തുന്നീസ, ഉമ്മുൽ ഖൈർ. മരുമക്കൾ: ഫത്ഹുദ്ദീൻ ഇരുമ്പുഴി, റംല കാവനൂർ.
 

Latest News