കൊച്ചി- കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ പട്ടാപ്പകൽ വെടിവെപ്പ്. പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിലാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർക്കുകയായിരുന്നു. മുംബൈ അധോലോക നേതാവ് രവി പൂജാരയുടെ പേരിൽ നേരത്തെ പാർലറിലേക്ക് ഭീഷണി ഫോൺ സന്ദേശമുണ്ടായിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഫോൺ. പണം നൽകാൻ തയ്യാറാകാതെ ബ്യൂട്ടി പാർലർ ഉടമ പോലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ചെന്നൈ കനറ ബാങ്കിൽനിന്നും 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇവർ. ബാങ്കിൽനിന്ന് വായ്പയെടുത്ത് മുങ്ങിയ കേസിൽ ഇവർ അറസ്റ്റിലായിരുന്നു.