മക്ക - രണ്ടു കിലോ പുതിയ സ്വർണാഭരണങ്ങളുമായി വിദേശിയെ ജിദ്ദ-മക്ക എക്സ്പ്രസ്വേയിൽ ശുമൈസി ചെക്ക് പോസ്റ്റിൽ വെച്ച് ഹൈവേ പോലീസ് പിടികൂടി. ഏഴു നൈലോൺ കീസുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ. ചെക്ക് പോസ്റ്റിൽ വെച്ച് സംശയം തോന്നി വിദേശിയുടെ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കാറിനകത്ത് വ്യത്യസ്ത സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിൽ സ്വർണാഭരണ ശേഖരം കണ്ടെത്തിയത്. സ്വർണാഭരണങ്ങളുടെ ഉറവിടം തെളിയിക്കുന്നതിന് വിദേശിക്ക് സാധിച്ചില്ല. തുടർ നടപടികൾക്കായി ആഭരണ ശേഖരം അടക്കം വിദേശിയെ മക്ക കഅ്കിയ പോലീസ് സ്റ്റേഷന് കൈമാറി.