Sorry, you need to enable JavaScript to visit this website.

പെരുമ്പാവൂർ സ്വദേശി അൽ ഖസീമിൽ നിര്യാതനായി

പെരുമ്പാവൂർ- മൗലൂദ് പുര പനയ്ക്കൽ വീട്ടിൽപരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ മുഹമ്മദ് കുഞ്ഞ് (49) സൗദി അറേബ്യയിയിലെ അൽഖസീമിൽ ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായി. മൃതദേഹം ഉനൈസയിലെ കിംഗ് സൗദ് ഹോസ്പിറ്റലിൽ. കെ.എം.സി.സിയുടെ പ്രവർത്തകനായിരുന്നു. മയ്യത്ത് ഉനൈസയിൽ മറവ് ചെയ്യും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഉനൈസ കെ.എം.സി.സി രംഗത്തുണ്ട്. ഭാര്യ :സാബിത മുഹമ്മദ്. മക്കൾ: മുഹമ്മദ് കൈഫ്, ഹയാ ഫാത്തിമ, അബ്ദുള്ള (മൂവരും വിദ്യാർഥികൾ  ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌ക്കൂൾ തണ്ടേക്കാട്). മാതാവ്: സൈനബ ബീവി. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ നാസർ, അബ്ദുൽ സമദ്. ഖബറക്കം പിന്നീട്.
 

Latest News