തലശ്ശേരി- എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ട് ബന്ധുക്കളെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. ധർമ്മടം മീത്തലെ പീടിക സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഒമ്പത് മുതൽ പ്രതികൾ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി തന്നെയാണ് പരാതിപ്പെട്ടത.് നഗരത്തിൽ നിന്ന് വിട്ട് മാറിയ സ്‌കൂളിലെ വിദ്യാർഥിനിയായ പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം തോന്നിയ അധ്യാപികമാരാണ് സംഭവം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിച്ചത.് തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. മുഹമ്മദലി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന സംഭവത്തിലും യൂസഫ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സംഭവത്തിലും രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.