മട്ടന്നൂര്‍- റിയാദില്‍നിന്നുള്ള ആദ്യ അറബ് സംഘം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് റിയാദിലെ പോലിസ് ഉദ്യോഗസ്ഥന്‍ സനദ് അല്‍ ശാാദി ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്. സൗദി സമയം വ്യാഴാഴ്ച അര്‍ധരാത്രി 12ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനം ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ 7.50ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി.
മികച്ച സൗകര്യത്തിന് പുറമെ പ്രകൃതിരമണീയമാണ് വിമാനത്താവളം ഉള്‍പ്പെടുന്ന പ്രദേശമെന്ന് സംഘം അഭിപ്രായപ്പെട്ടു. മട്ടന്നൂര്‍ നിവാസികളായ യു.പി.സി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ആരിഫ് കയ്യലക്കകത്ത്, യു.പി യൂസഫ്, കെ.ഷഹീദ്, മുഹമ്മദ് മട്ടന്നൂര്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.