ജിദ്ദ- ഉംറ നിർവഹിക്കാനെത്തിയ ആലുവ ആലങ്ങാട് കോട്ടപ്പുറം മാമ്പ്ര അരീക്കോടത്ത് പരേതനായ കൊച്ചുണ്ണി മുഹമ്മദിന്റെ ഭാര്യ ഐഷാ കുഞ്ഞ് (74) മദീനയിൽ നിര്യാതയായി. പെരുമ്പാവൂർ ഫിർദൗസ് ഉംറ ഗ്രൂപ്പിൽ എത്തിയ ഇവരെ നാട്ടിലേക്ക് മടങ്ങേണ്ട ദിവസമായ തിങ്കളാഴ്ച രോഗബാധിതയായി അൽ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഘാംഗങ്ങൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. മക്കൾ: അഷ്‌റഫ്, ലത്തീഫ്, നാദിർഷ, റസിയ, സീനത്ത്, ഷൈല. മരുമക്കൾ: ഹഫ്‌സ ബീവി, റംല, റഫീന, മുഹമ്മദ്, അബ്ദുൽ സലാം, അബ്ദു.