നജ്‌റാൻ- സ്വദേശി പൗരന്റെ കാറിടിച്ച് നജ്‌റാൻ മറാത്തയിൽ തമിഴ്‌നാട് വെളുപ്പുറം കള്ളകുർച്ചി സ്വദേശി കണ്ണൻ (52) മരിച്ചു. രാവിലെ പത്ത് മണിയോടെ ജോലി ചെയ്യുന്ന കൃഷിയിടത്തിൽ നിന്ന് സ്‌പോൺസറുടെ വീട്ടിലേക്ക് ട്രോളിയിൽ കന്നുകാലികൾക്ക് തീറ്റ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന സ്വദേശി പൗരന്റെ കാറിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ മരണം സംഭവിച്ചു. ഏഴു വർഷമായി നജ്‌റാനിലുണ്ട്. ഭാര്യ: സുന്ദരമ്മാൾ. രമേഷ്, മണി എന്നിവർ മക്കളാണ്.
നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് തൻസ്‌വ നജ്‌റാൻ നേതാവ് ആന്റണി കന്യാകുമാരിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. -