Sorry, you need to enable JavaScript to visit this website.

പരീക്ഷാ കാലത്ത്  മഴക്കു സാധ്യത

റിയാദ് - സ്‌കൂൾ പരീക്ഷാ കാലത്ത് വിവിധ പ്രവിശ്യകളിൽ മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ ഗവേഷകൻ അബ്ദുൽ അസീസ് അൽഹുസൈനി പറഞ്ഞു. മഴ ദിവസങ്ങളോളം തുടർന്നേക്കും. മക്ക, മദീന, റിയാദ്, അൽഖസീം, ഹായിൽ, അൽജൗഫ്, ഉത്തര അതിർത്തി പ്രവിശ്യ, അൽബാഹ, കിഴക്കൻ പ്രവിശ്യ, ജിസാൻ, അസീർ പ്രവിശ്യകളുടെ ഭാഗങ്ങളിൽ മഴക്കു സാധ്യതയുണ്ട്. മഴക്കു പിന്നാലെ അതിശൈത്യവും അനുഭവപ്പെടുമെന്ന് അബ്ദുൽ അസീസ് അൽഹുസൈനി പറഞ്ഞു. 
 

Latest News