തിരുവനന്തപുരം- നാളെ ഹർത്താൽ പ്രഖ്യാപിച്ച ബി.ജെ.പിക്കെതിരെ മോഹൻലാൽ ഫാൻസിന്റെ ആക്രമണം. ബി.ജെ.പിയുടെ കേരള ഫെയ്‌സ്ബുക്ക് പേജിലാണ് മോഹൻലാൽ ഫാൻസ് പൊങ്കാലയിടുന്നത്. നാളെയാണ് മോഹൻലാലിന്റെ ഒടിയൻ സിനിമ റിലീസാകുന്നത്. ഇതാണ് ഫാൻസിനെ പ്രകോപിപ്പിച്ചത്. രൂക്ഷമായ പ്രതികരണമാണ് പലരും ഫെയ്‌സ്ബുക്ക് പേജിൽ നടത്തുന്നത്. രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒടിയൻ സിനിമ എത്തുന്നതെന്നും ഇതിനെ തകർക്കാൻ ശ്രമിച്ചാൽ വെറെതയിരിക്കില്ലെന്നുമാണ് ഫാൻസിന്റെ പ്രതികരണം.