വളപട്ടണം- അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ വിവാദ വര്‍ഗീയ നോട്ടീസ് കണ്ടെടുത്ത വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിക്കെതിരെ പ്രകോപന പ്രസംഗം നടത്തിയെന്നാരോപിച്ച് കെ.എം. ഷാജി എം.എല്‍.എക്കെതിരെ കേസ്. ആരോപണങ്ങള്‍ക്കെതിരെ ഷാജിക്കും പറയാനുണ്ട് എന്ന വിശദീകരണത്തോടെ കണ്ണൂര്‍ ജില്ലാ മുസ്്‌ലിം ലീഗ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഷാജി നടത്തിയ പരാമര്‍ശങ്ങളാണ് കേസെടുക്കാന്‍ കാരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ഥി എം.വി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.