Sorry, you need to enable JavaScript to visit this website.

വനിതാ മതിൽ വർഗീയ മതിൽ: നിയമസഭയിൽ കയ്യാങ്കളി

തിരുവനന്തപുരം- കേരളത്തിൽ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ അടുത്ത ജനുവരി ഒന്നിന് നിശ്ചയിച്ച വനിതാമതിൽ വർഗീയ മതിലാണെന്ന യു.ഡി.എഫ് ഉപനേതാവ് എം.കെ മുനീറിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളവും കയ്യാങ്കളിയും. വനിതാ മതിലിനെ വർഗീയ മതിലാണെന്ന മുനീറിന്റെ പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മുനീർ തയ്യാറായില്ല. തുടർന്ന് ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. മുസ്്‌ലിം ലീഗ് എം.എൽ.എ പി.കെ ബഷീറും ഇടതു എം.എൽ.എ വി. ജോയിയും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. തുടർന്ന് മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് സാമാജികാരെ ശാന്തരാക്കിയത്. തുടർന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ നിയമസഭ നിർത്തിവെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. 
 

Latest News