തിരുവനന്തപുരം- സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരപ്പന്തനലിനു സമീപം മധ്യവയസ്‌ക്കന്റെ ആത്മഹത്യാ ശ്രമം. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് പ്രെട്രോളൊഴിച്ചു തീകൊളുത്തി സമരപ്പന്തലിനേക്ക് ഓടിയടുത്തത്. ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാരമിരിക്കുന്ന പന്തലിന്റെ മുമ്പില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ സംഭവം. പോലീസും ബി.ജെ.പി പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചു. 70ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.