റിയാദ്- ഹൗസ് ഡ്രൈവർ വിസയിലുള്ള വിദേശികളുടെ ആശ്രിതർക്ക് ഇൻഷുറൻസും ആശ്രിത ലെവിയും നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഹൗസ് ഡ്രൈവറുടെ ആശ്രിതർ സൗദിയിൽ ഉണ്ടെങ്കിൽ അവർക്ക് ഇൻഷുറൻസ് നിർബന്ധമാണോ എന്ന ചോദ്യത്തിന് ട്വിറ്ററിൽ നൽകിയ മറുപടിയിലാണ് ജവാസാത്ത് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം കൗൺസിൽ ഓഫ് കോപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസും സ്ഥിരീകരിച്ചിട്ടുണ്ട്. ഹൗസ് ഡ്രൈവർ വിസയിലുള്ള നിരവധി പേരുടെ കുടുംബങ്ങൾ സൗദിയിലുണ്ട്.