കൊച്ചി- ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നത് തടഞ്ഞെന്ന ചാലക്കുടി സ്വദേശികളുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
ശബരിമലയില്‍ ഇപ്പോള്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും ആര്‍ക്കും പോയി വരാവുന്ന സാഹചര്യമാണുള്ളതെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ സമാധാന അന്തരീക്ഷമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.