തിരുവനന്തപുരം- ശബരിമല പ്രശ്‌നത്തില്‍ എട്ട് ദിവസമായി നിരാഹാര സമരം നടത്തിവന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പോലീസ് ആശുപത്രിയിലേക്ക് മാറ്റിയ്ത. ആശുപത്രിയിലും സമരം തുടരുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. രാധാകൃഷ്ണന് പകരം മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ സെക്രട്ടറിയേറ്റിനു സമീപത്തെ സമര പന്തലില്‍ നിരാഹാരം തുടങ്ങും.
രാവിലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സമരപ്പന്തലില്‍ രാധാകൃഷ്ണനെ സന്ദര്‍ശിച്ചിരുന്നു. രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.