കണ്ണൂർ- കണ്ണൂർ രാജ്യാന്തരവിമാനതാവളത്തിൽനിന്ന് മന്ത്രിമാരുടെ കുടുംബങ്ങൾക്കും സി.പി.എം നേതാക്കൾക്കും ടിക്കറ്റ് നൽകിയത് സർക്കാർ. രണ്ടു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപയുടെ ടിക്കറ്റ് നൽകിയത് സർക്കാർ ഏജൻസിയായ ഒഡേപെകാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവുമടക്കമുള്ളവർ കണ്ണൂർ-തിരുവനന്തപുരം ഗോ എയർ വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്റെ പ്രത്യേക സർവീസായിരുന്നു ഇത്. വിമാനജീവനക്കാരടക്കം 190 പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.
ഒഡേപെക് 63 പേർക്ക് വ്യാഴാഴ്ചയാണ് ടിക്കറ്റെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മകൻ വിവേക്, ചെറുമകൻ ഇഷാൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി, മന്ത്രി ഇ.പി ജയരാജൻ, ഭാര്യ പി.കെ ഇന്ദിര, മന്ത്രി കെ.കെ ഷൈലജ, ഭർത്താവ് കെ. ഭാസ്‌ക്കരൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരാണ് കുടുംബസമേതം സർക്കാർ ചെലവിൽ കന്നിയാത്ര നടത്തിയത്. മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു.