Sorry, you need to enable JavaScript to visit this website.

ഗൃഹാതുര സ്മൃതികളുണർത്തി 'പുനർജ്ജനി' സാംസ്‌കാരികസന്ധ്യ

ദൂരെയാണ് കേരളം.....
മിർസ ഷരീഫിന്റെ ഇമ്പമാർന്ന ഗാനം പ്രവാസിയുടെ ഗൃഹാതുരതയുടെ മുറ്റത്ത് ഓർമ കിലുക്കങ്ങൾ പുനർജ്ജനിപ്പിച്ചു. ജിദ്ദ റമദാ ഹോട്ടലിലെ അൽ  അസീല ഓഡിറ്റോറിയം, പ്രവാസി മലയാളി ഫെഡറേഷൻ എന്ന 53 ഓളം രാജ്യങ്ങളിൽ ജീവകാരുണ്യ, സാമൂഹിക, സംസ്‌കാരിക,വ്യവസായ മേഖലക്ക് പുത്തൻ ആശയങ്ങൾ പങ്ക് വയ്ക്കുന്ന ഗ്ലോബൽ സംഘടനയുടെ ജിദ്ദ ചാപ്റ്ററിന്റെ കർമ പരിപാടികളുടെ തുടക്കം കുറിച്ച് കൊണ്ടുള്ള 'പുനർജ്ജനി' സാംസ്‌കാരികസന്ധ്യയുടെ വേദിയിൽ ഗൃഹാതുര സ്മൃതികളുണർത്തി.


പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിലെപ്പോഴോ നിർഭാഗ്യത്തിന്റെ കുരുക്കുകളിൽ അകപ്പെട്ടു തടവറകളിൽ നേരവും കാലവുമറിയാതെ ജീവിതം ഹോമിക്കപെടുന്നവർക്ക് പ്രത്യാശയുടെ നേരിയ വെളിച്ചവുമായി  ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക്  ഒരു പുത്തൻ ആശയം മുന്നോട്ട് വെച്ചുകൊണ്ടുള്ള പുനർജ്ജനി എന്ന പരിപാടിയിലൂടെ ജിദ്ദ സമൂഹത്തിലെ സുമനസ്സുകളെക്കൂടി സ്‌നേഹശൃംഖലയിൽ കണ്ണികളാക്കുകയായിരുന്നു ഉദ്ദേശ്യം. 


കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് ഓർക്കസ്ട്ര അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റിൽ ജിദ്ദയുടെ പ്രിയ ഗായകരായ മിർസാ ഷെരീഫ്, ജമാൽ പാഷ, അബ്ദുൽ ഹഖ് തിരൂരങ്ങാടി, റാഫി കാലിക്കറ്റ്, മൻസൂർ ഫറോക്ക്, പൃഥ്വിക്, കിരൺ, ഹാഷിം കാലിക്കറ്റ്, മുംതാസ് അബ്ദുറഹ്മാൻ, സോഫിയ സുനിൽ തുടങ്ങിയവർ ആലപിച്ച നിത്യവസന്തഗീതങ്ങളുടെ രാഗാർദ്ര നിമിഷങ്ങളും ഗസലുകൾ തീർത്ത ഈണവും കൊണ്ട് ധന്യമായിരുന്നു.

വേദിയിലെ ഗാനാലാപനത്തിനൊപ്പം സുധാ രാജു നൃത്ത സംവിധാനം നിർവഹിച്ച് കുമാരി സ്മൃതിസജിയും, ജുവൈരിയ നൗഷീർ നൃത്തസംവിധാനം നിർവഹിച്ച് നഷ്‌വ നൗഷീർ, സമൃദ്ധി സുനിൽ, റിഷ, ശ്വേത, ധന്യശ്രീ എന്നിവർ വേദിയിൽ ചുവടുകൾ ധന്യമാക്കിയപ്പോൾ നവ്യാനുഭവമായി.

പ്രളയവും, അതിജീവനവും, പുനർജനിയും പ്രമേയമാക്കി കൊണ്ട്‌ കൈരളിയുടെ സാംസ്‌കാരിക തനിമയെ കോർത്തിണക്കി  ശ്രീമതി യമുന വേണു വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചു.

പ്രളയ പ്രഹരത്തിൽ നഷ്ടപ്പെട്ട മലയാളത്തിന്റെ വശ്യ ഭംഗിയും സന്തോഷങ്ങളും പുനർജനിക്കുന്നതിനുള്ള തീവ്രശ്രമങ്ങളും പ്രവാസത്തിന്റെ പ്രതിസന്ധികളിൽ പരക്കം പായുന്ന വിദേശികളും നിർഭാഗ്യത്തിന്റെ നിഴൽ പതിഞ്ഞ് ഇരുട്ടറകളിൽ ഒറ്റപ്പെട്ടുപോയ നിരാലംബരുടെ തേങ്ങലുകളും കോർത്തിണക്കി വയലിൻ തന്ത്രികളിൽ  മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയപ്പെട്ട ബാലഭാസ്‌കറിന് ശ്രദ്ധാഞ്ജലി സമർപ്പിച്ചു. 


സുധാ രാജു നൃത്തസംവിധാനവും സജി പിള്ള, സുനിൽ മംഗലശ്ശേരി, റഊഫ് എന്നിവർ സാങ്കേതിക സഹായവും ജിദ്ദ പി.എം.എഫ് ജിദ്ദ ചാപ്റ്റർ പ്രസിഡന്റും ജിദ്ദയിലെ പ്രശസ്ത കലാസംവിധായകനുമായ അനിൽ നാരായണൻ സാക്ഷാൽക്കാരവും നിർവഹിച്ച് അനഘ മോഹൻ, സ്‌നേഹ സാം, കീർത്തിക രാജീവ്, മേഘ്‌ന ജ്യോതിഷ്, ഫാത്തിമാ സിദ്ദിഖ്, നിവേദിത, പ്രകാശ്, അനന്യ മോഹൻ, അനുഗ്രഹ അജയ്, ഹന്ന ഷാനവാസ്, ലഷ്മി ഉദയ്, ഹഷിത ഹരി, നഷ്‌വ നൗഷിർ, ആവണി ദീപക്, മേഘ്‌ന മനീഷ്, ഹിബ ഷാനവാസ്, സാന്ദ്ര മൈഥിലി എന്നിവർ അരങ്ങിൽ അവതരിപ്പിച്ച ഫ്യൂഷൻ നൃത്ത ശിൽപം കൈരളിയുടെ പുനർജ്ജനി വരച്ചു കാട്ടിയപ്പോൾ ആസ്വാദനത്തിന് വ്യത്യസ്തത പകർന്നു. മലബാറിന്റെ മംഗല്യരാവുകളിലെ ഇശലുകളുടെ സമ്മേളനമായ ഒപ്പന സുധാ രാജു അണിയിച്ചൊരുക്കി.


മെർവിൻ, ലിമ, സംവൃതി, സംവൃത, ജൊവാന, ചിത്ര, ഗായത്രി, അലീന, ഗൗരി തുടങ്ങിയവർ മിഴിവുറ്റ ചുവടുകൾ കൊണ്ട് ഒപ്പന ഹൃദ്യമാക്കി.


അനിൽ നാരായണന്റെ അധ്യക്ഷതയിൽ കൂടിയ പുനർജ്ജനി സാംസ്‌കാരിക സായാഹ്നം ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. കോ ഓർഡിനേറ്റർ വി.പി ഹിഫ്‌സുറഹ്മാൻ സംഘടനയുടെ ലക്ഷ്യങ്ങളെ കുറിച്ച് പ്രതിപാദിച്ചു.

പി.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട്, ഗ്ലോബൽ ട്രഷറർ നൗഫൽ മടത്തറ, മീഡിയാ കൺവീനർ ഹസൻ ചെറൂപ്പ, നവോദയ രക്ഷാധികാരി വി.കെ. റഊഫ്, ജനറൽ സെക്രട്ടറി സക്കീർ എടവണ്ണ, ന്യൂ ഏജ് പ്രസിഡന്റ് പി.പി റഹീം, ഷിബു തിരുവനന്തപുരം, കെ. അബ്ദുൽ മജീദ് നഹ, ഇസ്മായിൽ കല്ലായി, ഡോ. ഇസ്മായിൽ മരിതേരി, സുലൈമാൻ, റഷീദ് കൊളത്തറ, അഷ്‌റഫ്  മേലേവീട്ടിൽ, കബീർ കൊണ്ടോട്ടി, സുൾഫിക്കർ ഒതായി, ഹാജ പാച്ചല്ലൂർ, മുസ്തഫ തോളൂർ, സാദിഖലി തുവ്വൂർ തുടങ്ങി നിരവധി കലാ, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തെ  പ്രവർത്തകർ ആശംസകൾ അർപ്പിച്ചു.

ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ സയ്യിദ് മസൂദ് അഹമ്മദിന് യാത്രയയപ്പ് നൽകി ആദരിച്ചു. പുനർജ്ജനിയുടെ നൃത്തസംവിധായിക സുധാ രാജുവിന് ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻമാരായ സലാഹ് കാരാടൻ, അഡ്വ. ഷംസുദീൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉപഹാരങ്ങൾ നൽകി.

പി.എം.എഫ് ഗ്ലോബൽ കമ്മിറ്റി അംഗം ഉദയകുമാറും പ്രോഗ്രാം കൺവീനർ വിജയകുമാറും ചടങ്ങുകൾക്ക് നേതൃത്വം നൽകി. പി.എം.എഫ് നാഷണൽ കമ്മിറ്റി അംഗം നജീബ് വെഞ്ഞാറമൂട് അവതാരകനായ സാംസ്‌കാരിക സന്ധ്യയിൽ ജനറൽ സെക്രട്ടറി മൻസൂർ അബ്ദുൽ കലാം സ്വാഗതവും ട്രഷറർ ഷാനവാസ് കൊല്ലം കൃതജ്ഞതയും രേഖപ്പെടുത്തി. 

Latest News