കണ്ണൂര്‍- കണ്ണൂരുകാരുടെ ഭാഷയില്‍ മംഗലപ്പുര പോലെയാക്കിയ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ വിമാന യാത്രയും അവര്‍ അവിസ്മരണീയമാക്കി.
സാധാരണഗതിയില്‍ അവധിക്കാലത്തിനുശേഷം മ്ലാനവദനരായി മടങ്ങിയിരുന്നവര്‍ ഇന്ന് പാട്ടും പാടിയാണ് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ യാത്രയായത്. വിമാനത്തില്‍നിന്ന് പകര്‍ത്തിയ പാട്ടിന്റെ വിഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു.