Sorry, you need to enable JavaScript to visit this website.

ദുബായില്‍ 50 ദിര്‍ഹമിന്റെ തിരുമ്മലിനു പോയ ഇന്ത്യക്കാരന്റെ 1,10,000 ദിര്‍ഹം കവര്‍ന്നു

ദുബായ്- ദുബായില്‍ അമ്പത് ദിര്‍ഹത്തിന്റെ തിരുമ്മല്‍ മോഹിച്ചു പോയ ഇന്ത്യക്കാരന് 1,10,000 ദിര്‍ഹം നഷ്ടപ്പെട്ട കേസില്‍ വിചാരണ ഈ മാസം 20 ലേക്ക് മാറ്റി. നായിഫിലെ കടകളില്‍നിന്ന് കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിന് ബോസ് ഏല്‍പിച്ച തുക ഷോള്‍ഡര്‍ ബാഗിലിട്ട് പോയ 28 കാരനെ അസര്‍ബൈജന്‍ സ്വദേശിനിയായ 49 കാരിയാണ് സമീപിച്ചത്. ഗോള്‍ഡ് സൂഖ് ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന യുവാവിനോട് 50 ദിര്‍ഹമിന്‍ മസാജ് ചെയ്യാമെന്ന് പറയുകയായിരുന്നു.

സ്ത്രീയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അവരോടൊപ്പം ഫ്‌ളാ റ്റിലേക്ക് പോയതെന്ന് യുവാവ് പറയുന്നു. വസ്ത്രങ്ങള്‍ അഴിച്ച് സ്ത്രീയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അലറിവിളിച്ചെന്നും അപ്പോള്‍ 39 കാരനായ സഹായി പ്രത്യക്ഷപ്പെട്ട് ലോഹദണ്ഡ് കൊണ്ട് അടിച്ചുവെന്നും ഇയാള്‍ പറഞ്ഞു.

അടിയേറ്റ് നിലത്തുവീണപ്പോള്‍ ബാഗുമായി സ്ത്രീയും സഹായിയും കടന്നുകളഞ്ഞു. മുറി പുറമേ നിന്ന് പൂട്ടിയാണ് ഇരുവരും സ്ഥലംവിട്ടത്. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 10 ദിര്‍ഹം മാത്രമാണ് അതില്‍ ഉണ്ടായിരുന്നത്. ഈ ഫ്‌ളാ റ്റ് വേശ്യാവൃത്തിക്ക് ഉപയോഗിച്ചിരുന്നതാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 31-ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം.

സ്ത്രിയോടൊപ്പം ഇന്ത്യക്കാരന്‍ മുറിയിലേക്ക് പോകുന്നത് സമീപത്തെ കടകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. പ്രതികളായ ഇരുവരും സമീപത്തെ ഫ്‌ളാ റ്റിന്റ ടെറസിലേക്ക് ചാടിയായിരിക്കാം രക്ഷപ്പെട്ടതെന്ന് പോലീസ് കരുതുന്നു. കിഴക്കന്‍ യൂറോപ്പിലെ മറ്റൊരു സ്ത്രീയാണ് ഫ്‌ളാ റ്റ് വാടകക്കെടുത്തിരുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് ഓഫീസ് വെളിപ്പെടുത്തി.

 

Latest News