കൊച്ചി- നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഹുബ്ബള്ളിയിലേക്കുള്ള വിമാനം പറന്നുയരാനായി റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം റദ്ദാക്കി. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. യാത്രക്കാരെ കയറ്റിയ ശേഷം നടപടികളെല്ലാം പൂര്‍ത്തിയാക്കി റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ വിമാനത്തിലെ സീലിങ് ലൈറ്റുകള്‍ മിന്നുന്നത് കണ്ട് പരിഭ്രാന്തനായ യാത്രക്കാരന്‍ അടിയന്തിര രക്ഷാ വാതില്‍ തുറക്കുകയായിരുന്നു. വാതില്‍ തുറന്ന ആഷ്‌ക് നൗഷാദ് എന്ന യാത്രക്കാരനെ അധികൃതര്‍ ചോദ്യം ചെയ്തു. യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ മറ്റു വിമാനങ്ങളില്‍ യാത്രയാക്കി. സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ അത് പൂര്‍ണമായും വിമാനത്തില്‍ നിന്ന് അടര്‍ന്നു മാറുമെന്നതിനാല്‍ ഇത് പൂര്‍വ്വസ്ഥിതിയിലാക്കാതെ പറക്കാനാവില്ല. ഇതു കാരണമാണ് സര്‍വീസ്് റദ്ദാക്കിയത്.