ദുബായ്- പതിനേഴുകാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് അശ്ലീല ചിത്രം അയച്ചെന്ന പരാതിയില്‍ ബോളിവുഡ് ഗായകന്‍ മൈക സിങിനെ ദുബായില്‍ പോലീസ് പിടികൂടി. മോശം ലൈംഗിക പെരുമാറ്റം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് നടപടി. ദുബായില്‍ ഒരു സംഗീത പരിപാടിക്കെത്തിയതായിരുന്നു സിങ്. സംഭവം അദ്ദേഹത്തിന്റെ സംഘം സ്ഥിരീകരിച്ചു. പിടിയിലായ മൈക സിങിനെ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. ബുര്‍ ദുബായിലെ ഒരു ബാറില്‍ നിന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് പോലീസ് മൈക്ക സിങിനെ അറസ്റ്റ് ചെയ്തതെന്നും റിപോര്‍ട്ടുണ്ട്. ഞായറാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയേക്കും.
Member of Singer Mika Singh's team: Singer Mika Singh has been detained in United Arab Emirates (UAE) after a girl complained against him for alleged harassment. Questioning underway. pic.twitter.com/agdb4ASywR
— ANI (@ANI) December 6, 2018
ഇത് ആദ്യമായല്ല മൈക സിങ് ലൈംഗികാതിക്രമ കേസില്‍ പിടിയിലാകുന്നത്. നേരത്തെ 2016ല്‍ മുബൈയിലെ ഒരു മോഡല്‍ സിങിനെതിരെ മാനഭംഗ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനും ഒരു വര്‍ഷം മുമ്പ് സംഗീത പരിപാടിക്കിടെ ഡോക്ടറെ ആക്രമിച്ച കേസില്‍ സിങ് അറസറ്റിലായിട്ടുമുണ്ട്. ഏതാനും വര്‍ഷം മുമ്പ് അനുവദീയ അളവിലും കൂടുതല്‍ വിദേശ കറന്‍സികള്‍ ഉള്‍പ്പെടെ കൈവശം വച്ചതിന് മുംബൈയില്‍ എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റിലായിട്ടുണ്ട്. 2006ല്‍ ബോളിവുഡ് ഐറ്റം ഡാന്‍സര്‍ രാഖി സാവന്തിനെ ബലപ്രയോഗത്തിലൂടെ ചുംബിച്ചെന്ന ആരോപണവും മൈക സിങിനെതിരെ ഉയര്‍ന്നിരുന്നു.