Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉഭയകക്ഷി കരാറിൽ മാറ്റം ഉണ്ടായാൽ പുതിയ  സർവീസ് തുടങ്ങാനാവും -സൗദി എയർലൈൻസ്‌

കരിപ്പൂരിൽ നിന്ന് സൗദിയ വിമാനം പറന്നുയരുന്നു.

കൊണ്ടോട്ടി- ഇന്ത്യയും സൗദി അറേബ്യയും തമ്മിലുളള ഉഭയ കക്ഷി കരാറിൽ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ പുതിയ സർവീസുകൾ തുടങ്ങാനാവുകയുളളൂവെന്ന് സൗദി എയർലൈൻസ് അസി.വൈസ് പ്രസിണ്ട് നവാസ് അൽ ജക്താമി പറഞ്ഞു. കരിപ്പൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളിലേക്കും കൂടുതൽ വിമാന സർവീസുകൾ നടത്താൻ ആഗ്രഹമുണ്ട്. രണ്ടു രാജ്യങ്ങളും വ്യോമയാന പാതയിൽ നല്ല ബന്ധങ്ങളുമാണ്. എന്നാൽ ഉഭയ കക്ഷി കരാർ പ്രകാരമുളള സർവീസുകൾ സൗദി ഇതിനകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂരിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് പരിഗണിക്കും. കരിപ്പൂരിൽ സൗദി സർവീസ് തുടങ്ങാൻ കാല താമസമുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം തന്നെ ഇതിനുളള ശ്രമങ്ങൾ തുടങ്ങിയതാണ്. നടപടിക്രമങ്ങളിലെ കാലതാമസത്തെ തുടർന്നാണ് സർവീസ് ആരംഭിക്കാൻ വൈകിയത്. കരിപ്പൂരിൽ പ്രത്യേക കാർഗോ വിമാനത്തിന്റെ ആവശ്യം ഇപ്പോഴില്ല. നിലവിലുളള ഓരോ യാത്രാവിമാനത്തിലും 15 ടൺ കാർഗോ കൊണ്ടുപോകാവുന്ന സൗകര്യമുണ്ട്. ഭാവിയിൽ ആവശ്യം നോക്കി പരിഗണിക്കും. ഹജ് എംബാർക്കേഷൻ പോയന്റിന്റെയും വിമാനത്തിന്റെയും കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്ന് കരിപ്പൂർ ഉൾപ്പെടെ ഒമ്പത് സ്റ്റേഷനുകളിൽ നിന്ന് 130 വിമാനങ്ങളാണ് സൗദി എയർലൈൻസ് സർവീസ് നടത്തുന്നത്. ഇവ മുഴുവൻ യാത്രക്കാരുടെ പ്രീതി പിടിച്ചു പറ്റിയതാണ്. തിരുവനന്തപുരം സർവീസ് നിലനിർത്താനും കണ്ണൂരിൽ സർവ്വീസ് തുടങ്ങാനും ഉഭയ കക്ഷി കരാർ പുതുക്കണമെന്നും അദ്ദേഹം  പറഞ്ഞു.ജിദ്ദയിലെ പുതിയ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്  രാജ്യാന്തര കണക്ഷൻ  ആരംഭി ക്കുന്ന തോടെ  സൗദി എയർെലെൻസിന്  കൂടുതൽ  സർവീസുകൾ ആരംഭിക്കാ നാകും. ലോകത്ത് ഏറ്റവും പുതിയ വിമാനങ്ങളുളള വിമാന കമ്പനിയായ സൗദി എയർലൈൻസിന് നാലോ അഞ്ചോ വർഷം മാത്രം പഴക്കമാണ് വിമാനങ്ങൾക്കുളളതെന്നും അദ്ദേഹം പറഞ്ഞു. കൺട്രി മാനേജർമാരായ ഇബ്രാഹീം അൽ കൂബി, നി ഉൽജുലു എന്നിവർ പങ്കെടുത്തു. 

 

 

Latest News