ജിദ്ദ - വിമാനങ്ങളിൽ ലഗേജ് ഹോൾഡറിൽ സൂക്ഷിക്കുന്ന ബാഗേജുകളിൽ പവർ ബാങ്കുകൾ അനുവദിക്കില്ലെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി. ബാഗേജുകളിൽ പവർ ബാങ്ക് സൂക്ഷിക്കരുത് എന്ന കാര്യം യാത്രക്കാരെ പ്രത്യേകം ഉണർത്തുന്നതിന് തങ്ങളുടെ ജീവനക്കാരോട് ആവശ്യപ്പെടണമെന്ന് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന മുഴുവൻ സൗദി, വിദേശ വിമാനക്കമ്പനികൾക്കും എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ നിർദേശം നൽകി. ബാഗേജുകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമാവലികളും സുരക്ഷാ മാർഗനിർദേശങ്ങളും ലിഥിയം ബാറ്ററികൾക്ക് നിയന്ത്രണം ബാധകമാക്കുന്നുണ്ട്. ബാഗേജുകളിൽ ലിഥിയം ബാറ്ററികൾ സൂക്ഷിക്കുന്നത് നിയമാവലികളും സുരക്ഷാ മാർഗനിർദേശങ്ങളും വിലക്കുന്നു.