കോഴിക്കോട്- മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയിലെ നായകൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ പറ്റി സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം. സാജിദ് കാക്കൂർ എന്നയാളുടെ ഫെയ്‌സ്ബുക്ക് എക്കൗണ്ടിൽനിന്നാണ് മുനവ്വറലി തങ്ങൾക്കെതിരെ മോശമായ രീതിയിൽ അപവാദപ്രചരണമുണ്ടായത്. യാത്രക്കിടെ എത്തിയ മുനവ്വറലി തങ്ങളുടെ മകളുടെ ചിത്രം ഉപയോഗിച്ചാണ് ഇയാൾ അപവാദ പ്രചാരണം നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.