കൊല്ലം- കുവൈത്തി പൗരനും വയലിനിസ്റ്റുമായ അബ്ദുല്‍ അസീസ് അല്‍ ഇബാദ് കൊല്ലം മാലുമേല്‍ ക്ഷേത്രത്തില്‍ ഹരിവരാസനം വായിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വയലിന്‍ ഗുരനാഥനായ കരുനാഗപ്പള്ളി സ്വദേശി വയലിനിസ്റ്റ് ബാലമുരളിയോടൊപ്പമാണ് അദ്ദേഹം കേരളത്തിലെത്തിയത്. വിദ്വേഷ പ്രചാരണത്തിലൂടെ മനസ്സുകളെ അകറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ ഇതു കൂടി കാണണമെന്നാണ് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചത്. ഇതാണ് യഥാര്‍ഥ നവോത്ഥാനമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.