കണ്ണൂര്‍- നഗരത്തിലെ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് നാലു പേര്‍ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. നവംബര്‍ 17,19 ദിവസങ്ങളിലാണ് സംഭവം നടന്നത്. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചവരെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് സംഭവം പുറത്തുവന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമികാന്വേഷണം നടത്തി വിവരം സ്ഥിരീകരിച്ച ശേഷമാണ് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചത്.