റിയാദ്- മുവ്വാറ്റുപുഴ കീച്ചേരിപ്പടി കീപ്പനമറ്റത്തിൽ പരേതനായ അലിയാരിന്റെ (സി.എം മാമ) മകൻ നജീബ് (49) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശുമൈസി ഹോസ്പിറ്റലിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങിയതായി സഹോദരി ഭർത്താവ് ഷാജി തലയോലപറമ്പ് അറിയിച്ചു. മാതാവ്: സുഹറ. ഭാര്യ: അസ്മ പെരുമ്പാവൂർ. മക്കൾ: നിഹാല, നിഹാൽ, നബുഹാൻ. സഹോദരങ്ങൾ: നജീന ഷാജി (തലയോപറമ്പ്), നജീയ സഹീർ (കൊച്ചി), നജില ഇക്ബാൽ (തലയോലപറമ്പ്).