വിവാഹ പ്രായമെത്തിയിട്ടും ഒറ്റയ്ക്കു ജീവിക്കേണ്ടി വരുന്ന കേള്‍വിക്കുറവും സംസാര വൈകല്യവും ഉള്ളവര്‍ക്കായി ആലോചനാ സംഗമം സംഘടിപ്പിക്കും. ഒന്‍പതിന് ഞായറാഴ്ച രാവിലെ ഒന്‍പതു മുതല്‍ വടകര നെസ്റ്റൊ ഗ്രാന്‍ഡ് സ്‌ക്വയര്‍ മാള്‍ ഓഡിറ്റോറിയത്തിലാണ് പൊരുത്തം എന്ന പേരില്‍ സംഗമം സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കിടയില്‍ വിവാഹത്തിന് അവസരം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണിത്.
പ്രവേശനം സൗജന്യമാണ്. ഭിന്നശേഷിക്കാരുടെ വിവാഹ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച വെബ്‌സൈറ്റില്‍ ഇതിനകം ഭിന്നശേഷിക്കാരായ ആറായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കേരളമാകെ ഇത്തരത്തില്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കോഴിക്കോട്ട് പറഞ്ഞു.