ലുലു ബ്യൂട്ടി ഫെസ്റ്റ് 2018 ല്‍ ലുലു ബ്യൂട്ടി ക്വീന്‍ കിരീടം കെ ജെ ഐറിനും ലുലു മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അഭിഷേക് ഷേണായിയും സ്വന്തമാക്കി. ഐറിനും അഭിഷേകും എറണാകുളം സ്വദേശികളാണ്. തിരുവനന്തപുരത്തു നിന്നുള്ള അന്‍സി കബീര്‍, എറണാകുളം സ്വദേശി ജോബിന്‍ ഡൊമിനിക് എന്നിവര്‍ ഫസ്റ്റ് റണ്ണറപ്പും തലശേരി സ്വദേശിനി ആമിന സുമന്‍, കോട്ടയത്തു നിന്നുള്ള അസര്‍ മുഹമ്മദ് എന്നിവര്‍ സെക്കന്‍ഡ് റണ്ണറപ്പുമായി. ലുലു മാളില്‍ നടന്ന താരനിബിഢമായ ചടങ്ങില്‍ നടന്‍ ബാലയാണ് വിജയികളെ പ്രഖ്യാപിച്ചത്. സംവിധായകനും ഛായാഗ്രഹകനുമായ സുജിത് വാസുദേവ്, നടി മഞ്ജു പിള്ള, മോഡലും നടിയുമായ അര്‍ച്ചന രവി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ഫൈനല്‍ റൗണ്ടിലെത്തിയ 10 വീതം മത്സരാര്‍ഥികളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. ഒമ്ര എത്തിനിക് വെയറിലാണ് സുന്ദരികളും സുന്ദരന്‍മാരും ആദ്യം റാമ്പിലെത്തിയത്. വെസ്റ്റേണ്‍ വെയറുകളുടെ രണ്ടാം റൗണ്ടില്‍ കസോ ബ്രാന്‍ഡില്‍ ബ്യൂട്ടി ക്വീന്‍ മത്സരാര്‍ഥികളും റാങ്ക്ളര്‍ ബ്രാന്‍ഡില്‍ ലുലു മാന്‍ മത്സരാര്‍ഥികളും റാമ്പ്വാക്ക് നടത്തി. മേക്കോവര്‍, റാമ്പ് വാക്ക് സെഷനുകളില്‍ വിജയിച്ച അഞ്ച് പേര്‍ വീതം പങ്കെടുത്ത ചോദ്യോത്തര സെഷനില്‍ നിന്നാണ് അന്തിമ വിജയികളെ തിരഞ്ഞെടുത്തത്.
ബ്യൂട്ടി ക്വീനായി തിരഞ്ഞെടുക്കപ്പെട്ട ഐറിനെ മഞ്ജു പിള്ളയും അര്‍ച്ചന രവിയും ചേര്‍ന്ന് കിരീടമണിയിച്ചു. മാന്‍ ഓഫ് ദി ഇയര്‍ അഭിഷേകിന് നടന്‍ ബാല ഷീല്‍ഡ് സമ്മാനിച്ചു.