ഗജ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ് നാടിന് കൈത്താങ്ങുമായി സന്തോഷ് പണ്ഡിറ്റ്. ദുരന്ത മുഖത്ത് നേരിട്ടെത്തിയാണ് താരം സഹായം നല്‍കിയത്.
ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വനാശം ഭവിച്ച തമിഴ്‌നാട്ടിലെ ജില്ലകളിലേക്ക് സഹായം എത്തിക്കുന്നതിനായി നടത്തുന്ന യാത്രയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ചെറിയ സഹായങ്ങള്‍ ചെയ്യുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു.
ഗജ ബാധിക്കപ്പെട്ട ജില്ലകളുടെ നിലവിലത്തെ അവസ്ഥയെക്കുറിച്ചും കുറിപ്പില്‍ സന്തോഷ് വിവരിക്കുന്നുണ്ട്. പ്രളയ സമയത്ത് കേരളത്തിന് കോടികളുടെ സഹായം നല്‍കിയ തമിഴ്‌നാടിനെ തിരിച്ച് സഹായിക്കണമെന്ന് തോന്നിയതിനാലാണ് ഈ പര്യടനമെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രളയകാലത്ത് കേരളത്തിലെ വിവിധ ജില്ലകളിലായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സന്തോഷ് എത്തിയിരുന്നു.
വയനാടന്‍ മേഖലകളിലായിരുന്നു സഹായവുമായി താരം കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. മഴക്കെടുതിയില്‍ നാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ച്ച താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.ദുരിതബാധിതമായ തമിഴ്‌നാടിന് പത്ത് കോടിയുടെ ധനസഹായമാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൂടാതെ ടണ്‍ കണക്കിന് അവിശ്യ സാധനങ്ങളും സര്‍ക്കാര്‍ തമിഴ്‌നാടിന് നല്‍കി.