അബഹ - പൂർണമായും അബോധാവസ്ഥയിൽ കഴിയുമ്പോഴും ശൈഖ് അലി ഉമർ സൈലഹി ബാങ്ക് വിളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായി. അസീർ പ്രവിശ്യയിലെ അൽബിർകിലെ മസ്ജിദുസ്സൂഖിൽ മുഅദ്ദിൻ (ബാങ്ക് വിളിക്കുന്ന) ആയി ജോലി ചെയ്യുന്ന ശൈഖ് അലി ഉമർ സൈലഹിയാണ് കോമാ സ്റ്റേജിൽ ആശുപത്രിയിൽ ചികിത്സ തേടുന്നത്. അബോധാവസ്ഥയിലാണെങ്കിലും ബാങ്ക് വിളിക്കുന്ന ശൈഖ് ജീവിതത്തിൽ ഉടനീളം പള്ളിയുമായും നമസ്‌കാരവുമായും നിരതനായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.