ദുബായ്- ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ടുകളില്‍ ഇനി ഒന്നാം സ്ഥാനം യുഎഇ പാസ്‌പോര്‍ട്ടിന്. 47-ാം ദേശീയ ദിനത്തിനു തൊട്ടുമുമ്പാണ് സിംഗപൂര്‍ പാസ്‌പോര്‍ട്ടിനെ തള്ളി യുഎഇ പാസ്‌പോര്‍ട്ട് ലോകത്ത് ഒന്നാമതെത്തിയതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 167 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാം. ഈ രാജ്യക്കാര്‍ക്ക് യുഎഇയിലേക്കും വീസ ഇല്ലാതെ വരാം. 166 രാജ്യങ്ങളിലേക്ക് വീസ-ഫ്രീ എന്‍ട്രി ലഭിക്കുന്ന ജര്‍മനി, സിംഗപൂര്‍ പാസ്‌പോര്‍ട്ടുകളാണ് രണ്ടാം സ്ഥാനത്ത്.
The UAE passport has just been ranked as the most powerful passport in the world with visa-free entry to 167 countries world wide according to Passport Index. pic.twitter.com/XrUCW93qiR
— Dubai Media Office (@DXBMediaOffice) December 1, 2018
2016 ഡിസംബറില്‍ ലോകത്ത് 27ാം സ്ഥാനത്തായിരുന്നു യുഎഇ പാസ്‌പോര്‍ട്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ഇത് നാലാം റാങ്കായി കുതിച്ചുയര്‍ന്നു. തൊട്ടടുത്ത മാസം മൂന്നാം സ്ഥാനത്തുമെത്തി. ഡിസംബര്‍ ഒന്നിന് ഒന്നാം സ്ഥാനവും സ്വന്തമാക്കി.