മഞ്ചേരി- പതിനാറുകാരിയായ വിദ്യാർഥിനി ഗർഭിണിയായ സംഭവത്തിൽ പിതാവിനെതിരെ കരുവാരകുണ്ട് പോലീസ് പോക്‌സോ വകുപ്പു ചുമത്തി കേസെടുത്തു. പുത്തനഴി സ്വദേശിനിയായ പെൺകുട്ടി ഹോസ്റ്റലിൽ പഠിക്കുകയായിരുന്നു. അവധിക്ക് വീട്ടിലെത്തിയതായിരുന്നു കുട്ടി. മാതാവ് ജോലിക്ക് പോയ സമയം പിതാവ് കുട്ടിയെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇന്നലെയാണ് കുട്ടി ഗർഭിണിയെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് മാതാവ് കുട്ടിയെയും കൂട്ടി മഞ്ചേരി ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരായി പരാതി നൽകുകയായിരുന്നു.