ദോഹ- ഡോ. അമാനുല്ല വടക്കാങ്ങര തയാറാക്കി കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പ്രഥമ അറബി ഇംഗ്ലീഷ് പിക്ടോറിയല്‍ ഡിക് ഷണറിക്ക് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ ലിങ്കണ്‍ എക്സലന്‍സ് അവാര്‍ഡ്.
യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ചാപ്റ്റര്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മദ്രാസ് ഹൈക്കോര്‍ട്ട് മുന്‍ ജസ്റ്റിസ്റ്റ് ഡോ. എസ്.കെ കൃഷ്ണന്‍, യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ മുഖ്യ രക്ഷാധികാരി ഡോ. സെല്‍വിന്‍ കുമാര്‍, ഗ്ലോബല്‍ സൂഫി മൂവ്മെന്റ് ചെയര്‍മാന്‍ ഡോ. ശൈഖ് യൂസുഫ് സുല്‍ത്താന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
വിദ്യാഭ്യാസ രംഗത്തെ നൂതന രീതിയനുസരിച്ചാണ് ഡിക്് ഷണറി തയ്യാറാക്കിയിരിക്കുന്നതെന്നും ഗള്‍ഫിലും നാട്ടിലുമുള്ള പഠിതാക്കള്‍ക്ക് ഏറെ സഹായകമാകുമിതെന്നും ഡോ. അമാനുല്ല പറഞ്ഞു. വാക്കുകളേക്കാള്‍ ഇമേജുകളാണ് പഠിതാക്കളുടെ മനസ്സില്‍ നിലനില്‍ക്കുക. പല ഭാഷകളിലും ഇതുപോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഉണ്ടെങ്കിലും അറബി പഠിക്കുവാന്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി കോഓര്‍ഡിനേറ്റര്‍ ഡോ. പെരുമാള്‍ജി, മദ്രാസ് സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സൗന്ദര്‍ രാജന്‍, നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.