സൗദി തലസ്ഥാനമായ റിയാദില്‍ താമസ സ്ഥലം കിട്ടാനില്ലെന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇസ്സാം അല്‍ ഖാലിബിന്റെ വാര്‍ത്ത വായിച്ചു. അതിശയോക്തി പരമാണ് ഈ വര്‍ത്ത. ജിദ്ദയിലേയും റിയാദിലേയും എന്റെ കൂട്ടുകാരികളുമായി ബന്ധപ്പെട്ടപ്പോള്‍ കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാ റ്റുകളില്‍ ബാച്ചിലേഴ്‌സും താമസിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അവിവാഹിതനാണെന്ന കാരണത്താല്‍ വില്ല ലഭിക്കുന്നില്ലെന്നാണ് ഇസ്സാം പറയുന്നത്. ഫാമിലികളുടെ സുരക്ഷ വില്ല ഉടമകളും ഫ് ളാറ്റ് ഉടമകളും ഉറപ്പുവരുത്തുക സ്വാഭാവികമാണ്.
ചില ഗള്‍ഫ് രാജ്യങ്ങള്‍ ഫാമിലികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍നിന്ന് ബാച്ചിലേഴ്‌സിനെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കുടുംബങ്ങള്‍ കൂടെ ഇല്ലാത്തവര്‍ക്ക് പ്രത്യേക ഏരിയ ഏര്‍പ്പെടുത്തുതന്നെയാണ് നല്ലത്. അജ്മാനില്‍ ഞാന്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബാച്ചിലേഴ്‌സ്
താമസിക്കുന്നുണ്ട്. അവരുണ്ടാക്കുന്ന ബഹളവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഇവര്‍ ഇവിടെ നിന്ന് പോയിക്കിട്ടിയെങ്കില്‍ എന്നു തോന്നിയിട്ടുണ്ട്.