റിയാദ്- അവിവാഹിതനാണെന്ന കാരണത്താല്‍ സൗദി തലസ്ഥാനത്ത് പാര്‍പ്പിടം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട പ്രശസ്ത സൗദി മാധ്യമപ്രവര്‍ത്തകന്‍ ഇസ്സാം ഖാലിബിന് ഒടുവില്‍ റിസഡന്‍ഷ്യല്‍ കമ്പൗണ്ടില്‍തന്നെ പാര്‍പ്പിടം ലഭിച്ചു.
ഫേസ് ബുക്ക് സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഇസ്സാം ഖാലിബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വില്ലയോ ഫ്‌ളാ റ്റോ ലഭിക്കുന്നതിന് നടത്തിയ അന്വഷണങ്ങള്‍ അവിവാഹതിനാണെന്ന കാരണം ചൂണ്ടിക്കാട്ടി നിരാകരിക്കപ്പെടുന്നുവെന്നാണ് ഇസ്സാം ഖാലിബ് ആദ്യ ഫേസ് ബുക്ക് പോസ്റ്റില്‍ പരാതിപ്പെട്ടിരുന്നത്.
ഫാമിലികള്‍ താമസിക്കുന്നുവെന്ന കാരണമാണ് റിയല്‍ എസ്‌റ്റേറ്റ് വാടക ഏജന്റുമാര്‍ പാര്‍പ്പിടം നിഷേധിക്കാന്‍ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.