ജിദ്ദ- മക്കാ പ്രവിശ്യയിൽ വെള്ളിയാഴ്ച രാവിലെ വരെ ഇടിമിന്നലോട് കൂടി കനത്ത മഴക്ക് സാധ്യത. മക്ക, ജിദ്ദ, ദഹബാൻ, തുവൽ, റാബഗ് എന്നിവിടങ്ങളിൽ വ്യാപകമായി മഴ പെയ്‌തേക്കുമെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാനിരീക്ഷണ വകുപ്പ് പ്രവചിച്ചു. ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടും.