Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കളെയും പേരമക്കളെയും കണ്ടെത്താൻ കഴിയാത്ത വേദനയിൽ സൗദി വനിത

രണ്ടാഴ്ചയിലധികം മുമ്പ് ഹഫർ അൽബാത്തിനിൽ കാണാതായവർ

ഹഫർ അൽബാത്തിൻ - പതിനഞ്ചു ദിവസത്തിലധികം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ രണ്ടു മക്കളെയും രണ്ടു പേരമക്കളെയും ഇനിയും കണ്ടെത്താൻ കഴിയാത്തതിന്റെ വേദന സൃഷ്ടിച്ച തോരാകണ്ണീരിൽ കഴിയുന്ന ഹഫർ അൽബാത്തിൻ നിവാസിയായ സൗദി വനിത മൽഹാ നായിൽ അൽശമ്മരി നാലു പേർക്കും എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്തുന്നതിന് ഭരണാധികാരികളുടെ സഹായം തേടി. നാലു പേർക്കും വേണ്ടി സുരക്ഷാ വകുപ്പുകളും സന്നദ്ധ പ്രവർത്തകരും ഊർജിതമായ തിരച്ചിലുകൾ നടത്തിയെങ്കിലും അവരെ കുറിച്ച ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നാലു പേരെയും കാണാതായത് ദുരൂഹമാണ്. കാണാതായവരിൽ രണ്ടു പേർ തന്റെ മക്കളാണ്. രണ്ടു പേർ മകന്റെ മക്കളുമാണ്. 
ഇവരെ കാണാതായ നിമിഷം മുതൽ തങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. സങ്കടക്കടലിന് നടുക്ക് കരഞ്ഞാണ് തങ്ങൾ ദിവസങ്ങൾ തള്ളിനീക്കുന്നത്. സങ്കടത്തോടൊപ്പം ഭീതിയും തങ്ങളെ വലയം ചെയ്തിരിക്കുന്നു. ദിവസങ്ങൾ കഴിയുന്തോറും മക്കളെയും പേരമക്കളെയും ജീവനോടെ കണ്ടെത്താനുള്ള സാധ്യത മങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് തങ്ങളെ കൂടുതൽ മാനസികമായി തകർക്കുന്നു. നാലു പേരുടെയും മയ്യിത്തുകളെങ്കിലും കാണാൻ കഴിയണമെന്ന സ്വപ്‌നവും ഇപ്പോൾ അസാധ്യമായിരിക്കുന്നു. 
സുരക്ഷാ വകുപ്പുകളും സന്നദ്ധ പ്രവർത്തകരും ജനവാസ കേന്ദ്രങ്ങളിലും നിർമാണത്തിലുള്ള കെട്ടിടങ്ങളിലും മരുഭൂ പ്രദേശങ്ങളിലെ വെള്ളക്കെട്ടുകളിലും തിരച്ചിലുകൾ നടത്തിയിട്ടുണ്ട്. സൗദി അറേബ്യയുടെ അതിർത്തി വരെയുള്ള പ്രദേശങ്ങളിൽ തിരച്ചിലുകൾ നടത്തി. തിരച്ചിലുകൾക്ക് ഹെലികോപ്റ്ററുകളും ഗ്ലൈഡർ വിമാനങ്ങളും ബോട്ടുകളും പ്രയോജനപ്പെടുത്തി. മുങ്ങൽ വിദഗ്ധരും തിരച്ചിലുകളിൽ പങ്കെടുത്തു. നാലു പേരും ജീവനോടെയുണ്ടെന്ന പ്രതീക്ഷ നൽകുന്ന ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. പരമ്പരാഗത രീതിയിലുള്ള തിരച്ചിലിനു പകരം അത്യാധുനിക സാങ്കേതിക വിദ്യകൾ അവലംബിച്ചുള്ള തിരച്ചിലുകൾ ആരംഭിക്കുന്നതിന് ഹഫർ അൽബാത്തിനിലെ സുരക്ഷാ വകുപ്പുകൾക്ക് ഭരണാധികാരികൾ നിർദേശം നൽകണമെന്ന് മൽഹാ നായിൽ അൽശമ്മരി ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പ് പ്രദേശത്തുണ്ടായ കനത്ത മഴക്കിടെ നാലു പേരും പ്രളയത്തിൽ പെട്ടതാകുമെന്നാണ് സംശയിക്കുന്നത്. 

 

Latest News